വാഹനാപകടം: പരിക്കേറ്റയാള്‍ മരിച്ചു
1516439
Friday, February 21, 2025 11:01 PM IST
പൊറത്തിശേരി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. നവോദയ നഗര്‍ കോമ്പാത്ത് രാമന് മകന് രാമകൃഷ്ണന് (58) ആണ് മരിച്ചത്.
ഈ മാസം 15 ന് കരുവന്നൂര്‍ ബംഗ്ലാവ് പരിസരത്തുവെച്ച് നടന്ന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്നു.
സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍. ഭാര്യ: ജയ. മക്കള്‍: അനുഷ, ജിഷ.