മികച്ച അധ്യാപകർക്കുള്ള പുരസ്കാരം പ്രഖ്യാപിച്ചു
1515724
Wednesday, February 19, 2025 7:07 AM IST
തൃശൂർ: പൊതുവിദ്യാലയങ്ങളിലെ മികച്ച അധ്യാപകർക്കുള്ള എന്പോസാറ്റ് അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച അധ്യാപികയ്ക്കുള്ള എ.എസ്. കുറുപ്പാൾ മാസ്റ്റർ അവാർഡിനു പീച്ചി ഗവ. ഹൈസ് കൂളിലെ പ്രധാനാധ്യാപിക രേഖ രവീന്ദ്രൻ, സമഗ്രസംഭാവനയ്ക്കുള്ള എ. മുഹമ്മദ് കുട്ടി സ്മാരക അവാർഡിനു രാമവർമപുരം ഡിസ്ട്രിക്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷൻ ആൻഡ് ട്രെയിനിംഗ് പ്രിൻസിപ്പൽ ഡോ. ഡി. ശ്രീജ, മികച്ച ഭൗതികശാസ്ത്ര അധ്യാപികയ്ക്കുള്ള പി.കെ. റപ്പായി മാസ്റ്റർ പുരസ്കാരത്തിനു വലപ്പാട് ഗവ. വിഎച്ച്എസ്എസിലെ എ.വി. സുദർശിനി, ഗണിതശാസ്ത്ര അധ്യാപകനുള്ള യു.വി. തോമസ് മാസ്റ്റർ സ്മാരക അവാർഡിന് കൊടുങ്ങല്ലൂർ പി. ഭാസ്കരൻ സ്മാരക ഗവ. ബോയ്സ് എച്ച്എസ്എസിലെ യു.ബി. കൃഷ്ണപ്രസാദ്, മികച്ച മലയാളം അധ്യാപകനുള്ള എൽസി ഉതുപ്പ് ആട്ടോക്കാരൻ സ്മാരക അവാർഡിനു കൊടകര ഗവ. വിഎച്ച്എസ്എസിലെ കെ.കെ. താജുദീൻ, മാതൃകാ അധ്യാപകനുള്ള സുനിൽ മേനോൻ സ്മാരക അവാർഡിനു തൃശൂർ ഗവ. മോഡൽ ബോയ്സ് എച്ച്എസിലെ സി.കെ. അജയ്കുമാർ, യുപി സ് കൂൾ അധ്യാപികയ്ക്കുള്ള കെ.പി. ചന്ദ്രശേഖരൻമാസ്റ്റർ സ്മാരക അവാർഡിനു പുത്തൂർ ഗവ. എൽപി സ്കൂളിലെ റിംസി ജോസ് എന്നിവർ അർഹരായി. 10,001, 5555, 5001 രൂപയും ഫലകവുമാണു വിവിധ വിഭാഗങ്ങളിൽ സമ്മാനിക്കുക.
ഏപ്രിൽ 27നു തൃശൂർ മോഡൽ ബോയ്സ് ഹൈസ്കൂൾ അങ്കണത്തിൽ ചേരുന്ന പൂർവവിദ്യാർഥിസംഘടന (എന്പോസാറ്റ്) വാർഷിക ആഘോഷച്ചടങ്ങിൽ പുരസ്കാരങ്ങൾ നൽകും.