ഡോ. സദനം കൃഷ്ണന്‍കുട്ടിക്ക് പ്രഥമ ശ്രീകണ്ഠേശ്വരം ശിവരാത്രി പുരസ്കാരം
1515717
Wednesday, February 19, 2025 7:07 AM IST
ഇരിങ്ങാലക്കുട: കലാരംഗത്തെ അതുല്യപ്രതിഭകള്ക്കായി ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്ര ഭരണസമിതി ഏര്‍പ്പെടുത്തിയ പ്രഥമ ശിവരാത്രി പുരസ്കാരത്തിനു പ്രശസ്ത കഥകളി ആചാര്യനായ ഡോ. സദനം കൃഷ്ണന്‍കുട്ടി അര്‍ഹനായി.
10,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ശിവരാത്രിദിനമായ 26 നു വൈകീട്ട് 6.50 നു ക്ഷേത്രാങ്കണത്തില്‍ ചേരുന്ന സാംസ്കാരികസമ്മേളനത്തില്‍ ക്ഷേത്രം തന്ത്രി നകരമണ്ണ് നാരായണന് നമ്പൂതിരിപ്പാട് പുരസ്കാരം സമര്‍പ്പിക്കും. കലാനിലയം രാഘവന്, കലാനിലയം ഉണ്ണികൃഷ്ണന്, മുരളി, സാവിത്രി അന്തര്‍ജനം എന്നിവരെയും ചടങ്ങില്‍ ആദരിക്കും.