പൊങ്ങം നൈപുണ്യ കോളജിൽ ഇന്റർനാഷണൽ കോൺഫറൻസ്
1515866
Thursday, February 20, 2025 1:45 AM IST
കൊരട്ടി: പൊങ്ങം നൈപുണ്യ കോ ളജിൽ നൈപുണ്യ സെന്റർ ഫോർ റിസർച്ചിന്റെ ആഭിമുഖ്യത്തിൽ മൂന്നാമത് ഇന്റർനാഷണൽ കോൺഫറൻസ് ഹൈബ്രിഡ് മോഡിൽ സംഘടിപ്പിച്ചു. തുങ്കു അബ്ദുൽ റഹ്മാൻ (മലേഷ്യ) സെന്റ്്ർ ഫോർ മീഡിയ ആൻഡ് കമ്യൂണിക്കേഷൻ റിസർച്ച് ചെയർപേഴ്സൺ ഡോ. ഷാരോൺ വിൽസൺ ഉദ്ഘാടനം ചെയ്തു.
കോളജ് പ്രിൻസിപ്പലും എക് സിക്യൂട്ടീവ് ഡയറക്ടറുമായ റവ. ഡോ. പോൾ കൈത്തൊട്ടുങ്ങൽ അധ്യക്ഷത വഹിച്ചു. കോൺഫറൻസിൽ കേരളത്തിനകത്തും പുറത്തും വിദേശത്തുനിന്നുമുള്ള അധ്യാപകരും വിദ്യാർഥികളും ഗവേഷകരും ഓൺലൈനായും ഓഫ്ലൈനായും പങ്കെടുത്തു.
നൈപുണ്യ സെന്റർ ഫോർ റിസർച്ച് ഡയറക്ടർ ഫാ. ആന്റണി ജോസ്, കോളജ് വൈസ് പ്രിൻസിപ്പൽ തെരേസ പാറക്കൽ, അസി. ഡയറക്ടമാരായ ഫാ. ടോണി മാണിക്കത്താൻ, ഫാ. ജിമ്മി കുന്നത്തൂർ, എൻ.ബി.എസ് ഡയറക്ടർ പി.എം. ജേക്കബ്, ഡീൻ ഓഫ് സ്റ്റഡീസ് ജോയ് ജോസഫ് പുതുശേരി, അസി. പ്രഫ. സി.എം. ധനുമോൾ എന്നിവർ പ്രസംഗിച്ചു.