കഥകളി ക്ലബ്ബിന്റെ പ്രബന്ധക്കൂത്ത് വാഗ്മിതയ്ക്കു പരിസമാപ്തിയായി
1515864
Thursday, February 20, 2025 1:45 AM IST
ഇരിങ്ങാലക്കുട: മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി രചിച്ച സുഭദ്രാഹരണം ചമ്പുശ്ലോകങ്ങളെ ആസ്പദമാക്കി ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് സംഘടിപ്പിച്ച പ്രബന്ധക്കൂത്ത് പരമ്പരയുടെ രണ്ടാം ഭാഗത്തിന് പരിസമാപ്തിയായി. അര്‍ജുനനെ ദ്വാരകയിലെ കന്യാപുരത്തിങ്കലേക്ക് ക്ഷണിച്ചശേഷം സുഭദ്ര സന്യാസിയെ പരിചരിക്കുന്നതും തുടര്‍ന്നുവരുന്ന ഭാഗങ്ങളുമാണ് വാഗ്മിതത്തിന്റെ രണ്ടാം ഭാഗത്തി ന്റെ അവസാനദിവസം ഗുരു അമ്മന്നൂര്‍ കുട്ടന് ചാക്യാര്‍ രംഗത്തവതരിപ്പിച്ചത്.
വാചികാഭിനയത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ക്ലബ് വര്‍ഷാവര്‍ഷം വാഗ്മിത ഒരുക്കുന്നത്. അമ്മന്നൂര്‍ ഗുരുകുലത്തിന്റെ സഹകരണത്തോടെ മാധവനാട്യഭൂമിയിലാണ് ത്രിദിന പ്രബന്ധക്കൂത്ത് അരങ്ങേറിയത്. മിഴാവില്‍ കലാമണ്ഡലം എ.എന്‍. ഹരിഹരനും താളത്തില്‍ സരിത കൃഷ് ണകുമാറുമാണ് അകമ്പടിയേകിയത്.