വാഹനാപകടം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
1515808
Thursday, February 20, 2025 12:38 AM IST
കൈപ്പറമ്പ്: വാഹനാപകടത്തിൽ പരിക്കുപറ്റി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൈപ്പറമ്പ് പുത്തൂർ സ്കൂളിനു സമീപം കൂമ്പിൽ വീട്ടിൽ പ്രദീപ്- പ്രീത ദന്പതികളുടെ ഏക മകൻ അശ്വിൻ(18) ആണ് മരിച്ചത്.
പേരാമംഗലം മനപ്പടി പെട്രോൾ പമ്പിനടുത്തുവച്ച് ജനുവരി 26ന് അശ്വിൻ സഞ്ചരിച്ചിരുന്ന ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചായിരുന്നു അപകടം. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്ക് മരിച്ചു. കുന്നംകുളം കീഴൂര്‍ പോളി ടെക്നിക്കിലെ കംപ്യൂട്ടർ എൻജിനീയറിംഗ് ഒന്നാംവർഷ വിദ്യാർഥിയാണ്. പോസ്റ്റ്മോർട്ട നടപടികൾക്കുശേഷം സംസ്കാരം ഇന്ന് നടത്തും. കൂടെയുണ്ടായിരുന്ന പുത്തൂർ സ്വദേശി സംഗീത്(19) പരിക്കേറ്റ് ചികിത്സയിലാണ്.