എൻട്രപ്രണർഷിപ്പ് ചാലഞ്ച്: ജ്യോതി എൻജിനീയറിംഗ് കോളജിനു നേട്ടം
1515720
Wednesday, February 19, 2025 7:07 AM IST
തൃശൂർ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മുംബൈയിൽ സംഘടിപ്പിച്ച നാഷണൽ എൻട്രപ്രണർഷിപ്പ് ചാലഞ്ചിൽ ജ്യോതി എൻജിനീയറിംഗ് കോളജിനു മികച്ച നേട്ടം.
1500 കോളജുകൾ പങ്കെടുത്ത മത്സരത്തിൽ ഫൈനൽ റൗണ്ടിലെത്തിയ കോളജ് ഒന്പതാംസ്ഥാനം നേടി. ആദ്യ പത്തിൽ കേരളത്തിൽനിന്ന് ജ്യോതി എൻജിനീയറിംഗ് കോളജ് മാത്രമാണ് ഇടംപിടിച്ചത്.
പുതിയ സംരംഭകസംസ്കാരം പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യയിലെ പ്രമുഖ പ്ലാറ്റ്ഫോമാണ് എൻട്രപ്രണർഷിപ്പ് ചാലഞ്ച്. കോ-ഓർഡിനേറ്റർമാരായ നൈസ് മേനാച്ചേരി, അശ്വതി വിൽസണ്, വൈശാഖ് എന്നിവരാണു വിദ്യാർഥികൾക്കു നിർദേശങ്ങൾ നൽകിയത്. ദേശീയതലത്തിൽ 2100 വിദ്യാർഥികൾ പങ്കെടുത്ത സിഎ പ്രോഗ്രാമിൽ ജ്യോതി കോളജിലെ എസ്.പി. നഷ്വ 14-ാം റാങ്കും നേടി.