സൂഫി സംഗീതസായാഹ്നമൊരുക്കി "ചാര് യാര് യാത്ര'
1516168
Friday, February 21, 2025 1:20 AM IST
ചാവക്കാട്: നഗരത്തിന് സൂഫി ആലാപന ശൈലിയിലുള്ള സംഗീത സായാഹ്നമൊരുക്കി ചാര് യാര് സൂഫി സംഗീത യാത്ര. ചാവക്കാട് ഖരാനയുടെയും ദേശീയ മാനവിക വേദിയുടെയും നേതൃത്വത്തില്‍ നടത്തിയ ചാര് യാര് സംഗീത യാത്ര ചാവക്കാടിന് വേറിട്ട സംഗീതാനുഭവമായി.
ഡോ.മദന്മോഹന് സിങ്ങിന്റെ നേതൃത്വത്തില്‍ ദീപക് കാസ്റ്റിലിനോ, പ്രീതം ഘോഷാല്‍, അംജദ്ഖാന് എന്നീ ചാര് യാര് ബാൻഡിലെ കലാകാരന്മാരാണ് സംഗീത സായാഹ്നമൊരുക്കിയത്.
വര്‍ഗീയതയ്ക്കും വെറുപ്പിനുമെതിരേ ഒരുമയുടെ സംഗീതമെന്ന സന്ദേശമുയര്‍ത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.
കവി കെ. സച്ചിദാനന്ദന് ഉദ്ഘാടനം ചെയ്തു. എന്‍.കെ.അക്ബര്‍ എംഎല്‍എ, നഗരസഭ ചെയര്പേഴ്സന് ഷീജ പ്രശാന്ത്, ഖരാന പ്രസിഡന്റ് കെ.എ.മോഹന്‍ദാസ്, സെക്രട്ടറി ടി.സി. കോയ, മുൻ എംഎൽഎ പി.ടി. കുഞ്ഞുമുഹമ്മദ്, ഷീബ അമീര്‍, എ.എച്ച്. അക്ബര്‍, പി.കെ. അന്‍വര്‍, പി.പി. ഹാരിസ്, ഡോ. മധുസൂദനന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കേരളത്തിലെ നാല് ജില്ലകളില്‍ മാത്രം നടക്കുന്ന സംഗീതയാത്രയുടെ തൃശൂര്‍ ജില്ലയിലെ പരിപാടിയാണ് ചാവക്കാട്ട് നടത്തിയത്.