ജനകീയ മത്സ്യകൃഷിയുടെ വിതരണോദ്ഘാടനം
1516516
Saturday, February 22, 2025 12:49 AM IST
ശ്രീനാരായണപുരം: പോഴങ്കാവ് കുളത്തിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.
സംസ്ഥാന സർക്കാർ ഫിഷറീസ് വകുപ്പ് ശ്രീനാരായണപുരം ഗ്രാമ പഞ്ചായത്തുമായി സഹകരിച്ചു നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷിയുടെ വിതരണോദ് ഘാടനം പ്രസിഡന്റ് എം. എസ്. മോഹനൻ നിർവഹിച്ചു.
പോഴങ്കവ് പഞ്ചായത്ത് കുളത്തിൽ കാർപ്പ് കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. 270 മത്സ്യ കർഷകർക്ക് 9.15 ഹെക്ടറിൽ 68625 മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു.ആരോഗ്യ- വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ. നൗഷാദ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കൃഷ്ണേന്ദു, ഇബ്രാഹിം കുട്ടി, കെ.എ. അയ്യൂബ്, അഴിക്കോട് അസി. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ സീന അഗസ്റ്റിൻ, പ്രൊജക്ട് കോ-ഓർഡിനേറ്റർ സിമ്മി, അക്വാ കൾച്ചർ പ്രൊമോട്ടർമാരായ രജിത ഉല്ലാസ്, ദീപ്തി, സാഗർ മിത്ര. വിനീത എന്നിവർ പങ്കെടുത്തു.