തൃ​ശൂ​ർ: ഭി​ന്ന​ശേ​ഷിമേ​ഖ​ല​യി​ലെ സ​മ​ഗ്രസം​ഭാ​വ​ന​യ്ക്ക് ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജ് ഫാ. ​ഡി​സ്മ​സ് സ്പെ​ഷ​ൽ ജൂ​റി അ​വാ​ർ​ഡ് പെ​രി​ങ്ങ​ണ്ടൂ​ർ പോ​പ്പ് പോ​ൾ മേ​ഴ്സി ഹോം ​ഡ​യ​റ​ക്ട​റും പ്രി​ൻ​സി​പ്പ​ലു​മാ​യ ഫാ. ​ജോ​ണ്‍​സ​ണ്‍ അ​ന്തി​ക്കാ​ട്ടി​ന്.

ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ ഏ​റ്റ​വും മി​ക​ച്ച സ്ഥാ​പ​ന​ത്തി​നു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡും സ​ദ്ഗ​മ​യ അ​വാ​ർ​ഡും പോ​പ്പ് പോ​ൾ മേ​ഴ്സി ഹോം ​ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു.