എൽഡിഎഫ് പ്രതിഷേധം
1515700
Wednesday, February 19, 2025 7:06 AM IST
കൊടുങ്ങല്ലൂർ: നഗരസഭയ്ക്കും എൽഡിഎഫ് ജനപ്രതിനിധികൾക്കുമെതിരേ ബിജെപി നടത്തുന്ന കള്ളാപ്രചാരണങ്ങൾക്കെതിരെ എൽഡിഎഫ് കൗണ്‍സിലർമാർ നഗരസഭയ്ക്കു മുന്നിൽ പ്രതിഷേധയോഗം നടത്തി. സിപിഎം ഏരിയ സെക്രട്ടറി മുഷ്താഖ് അലി ഉദ്ഘാടനം ചെയ്തു. മുൻ ചെയർമാൻ കെ.ആർ. ജൈത്രൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ വി.എസ്. ദിനൽ, സി.സി. വിപിൻചന്ദ്രൻ, കെ.എസ്. കൈസാബ്, ടി.പി. പ്രെബേഷ്, എൽസി പോൾ, ഷീല പണിക്കശേരി എന്നിവർ പ്രസംഗിച്ചു.