ലൈറ്റ്സ്, കാമറ, എസ്ജെസി! സെന്റ് ജോസഫ്സ് കോളജ് ഫിലിം ഫെസ്റ്റ് ആരംഭിച്ചു
1515695
Wednesday, February 19, 2025 7:06 AM IST
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് (ഓട്ടോണമസ്) മാധ്യമപഠനവിഭാഗത്തിന്റെ ഫിലിംക്ലബ് സിനിമാകൊട്ടക, കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി, കോളജ് ഫിലിം ക്ലബ്സ്ക്രീൻ ക്രാഫ്റ്റേഴ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ദ്വിദിന ഇന്റർ കോളിജിയേറ്റ് ഫിലിം ഫെസ്റ്റിവൽ ലൈറ്റ്സ്, കാമറ, എസ്.ജെ.സി! ആരംഭിച്ചു.
സിനിമാ ഛായാഗ്രാഹകൻ സിജോയ് ജെസി ജോസ് ഉദ്ഘാടനം ചെയ്തു. ദേവദാരു, കാലം സ്ക്രീനുകളിലായി വിവിധ സിനിമകൾ പ്രദർശിപ്പിച്ചു. സിനിമാനിരൂപണവും ചർച്ചയും നടന്നു.
അന്തരിച്ച എഴുത്തുകാരനും തിരക്കഥാകൃത്തുമായ എം.ടി. വാസുദേവൻ നായർ, സംവിധായകൻ ഷാഫി എന്നിവർക്ക് പ്രണാമം അർപ്പിച്ചുകൊണ്ടുള്ള സിനിമകൾ, സ്ത്രീപക്ഷസിനിമകൾ, അന്യഭാഷ സിനിമകൾ, ജനപ്രിയ സിനിമകൾ എന്നീ വിഭാഗങ്ങളിലാണു മേളയിൽ സിനിമ പ്രദർശിപ്പിക്കുക. ഇന്ന് 4.30 വരെ പ്രദർശനം ഉണ്ട്.