ക്ഷീരഗ്രാമം പദ്ധതി ഉദ്ഘാടനം
1515705
Wednesday, February 19, 2025 7:06 AM IST
കൈപ്പറമ്പ്: കൈപ്പറമ്പ് ഗ്രാമപഞ്ചായത്തും ക്ഷീരവികസന വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതി 2024-25 ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ നിർവഹിച്ചു. കൈപ്പറമ്പ്, മുണ്ടൂർ, പേരാമംഗലം ക്ഷീരസംഘങ്ങൾക്ക് സബ്സിഡി നിരക്കിൽ ധാതുലവണ മിശ്രിത വിതരണത്തിന്റെ ധനസഹായത്തുകയും ഉദ്ഘാടനവേളയിൽ എംഎൽഎ കൈമാറി. കൈ പ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ ടീച്ചർ അധ്യക്ഷത വഹിച്ചു.
പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് ലീല രാമകൃഷ്ണൻ മുഖ്യാതിഥിയായി. ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എൻ. വീണ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്് കെ.എം. ലെനിൻ, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരംസമിതി ചെയർപേഴ്സൺ ജ്യോതി ജോസഫ്, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൺ അജിത ഉമേഷ്, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.വി. ബിജു, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് മെമ്പർമാർ, ക്ഷീരവികസന ഓഫീസർ സി. ജെ. ജാസ്മിൻ, ഡയറി ഫാം ഇൻസ്ട്രക്ടർ സി. യു. ശ്രീനാഥ്, കൈപ്പറമ്പ്, മുണ്ടൂർ, പേരാമംഗലം ക്ഷീ രസംഘം പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ക്ഷീരകർഷകർ തുടങ്ങിയവർ പങ്കെടുത്തു.