വയലൂർ മഹാദേവക്ഷേത്ര ശിവരാത്രി ഉത്സവത്തിനു നാളെ തുടക്കം
1515703
Wednesday, February 19, 2025 7:06 AM IST
കൊടകര: നെല്ലായി വയലൂർ ശ്രീ മഹാദേവക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിനു നാളെ തുടക്കം. രാത്രി എട്ടിനു ക്ഷേത്രം തന്ത്രി അണിമംഗലത്ത് നാരായണൻ നന്പൂതിരി കൊടിയേറ്റും. തുടർന്ന് ശ്രീഭൂതബലി, മേജർസെറ്റ് കഥകളി, 21ന് 3.30ന് ചാക്യാർകൂത്ത്, 4.30ന് ഓട്ടംതുള്ളൽ, ആറിന് കുറത്തിയാട്ടം, രാത്രി ഏഴിന് പനാവൂർ ശ്രീഹരിയുടെ നേതൃത്വത്തിൽ തായന്പക, എട്ടിന് വിളക്കിനെഴുന്നള്ളിപ്പ് തുടർന്ന് വള്ളുവനാട് ബ്രഹ്മയുടെ നാടകം, 22ന് രാത്രി ഏഴിന് ഇരട്ട തായന്പക, രാത്രി എട്ടിന് കലാപരിപാടികൾ, 23ന് രാത്രി ഏഴിന് തായന്പക. 24ന് 3.30ന് ഗജവീരൻമാർക്ക് എതിരേൽപ്പ്, വൈകിട്ട് ആറിന് ഭക്തിഗാനമേള, രാത്രി എട്ടിന് വിളക്കിനെഴുന്നള്ളിപ്പ്, ഒന്പതിന് മേജർസെറ്റ് പഞ്ചവാദ്യം, പാണ്ടിമേളം.
25ന് വൈകിട്ട് ഭജൻസ്, തായന്പക, തിരുവാതിരക്കളി, മഹാശിവരാത്രി നാളായ 26ന് പഞ്ചാരിമേളം, പ്രസാദഉൗട്ട്, സംഗീതകച്ചേരി, പടിഞ്ഞാറേനടയിൽ അഞ്ച് ആനകളെ അണിനിരത്തിയുള്ള എഴുന്നള്ളിപ്പ്, മേജർസെറ്റ് പഞ്ചവാദ്യം, കിഴക്കേനടയിൽ കാളകളി, രാത്രി 11ന് പള്ളിവേട്ട, 27നു രാവിലെ 8.30ന് നെല്ലായി മഹാമുനിമംഗലം ക്ഷേത്രകടവിൽ ആറാട്ട് എന്നിവയുണ്ടാകുമെന്ന് ക്ഷേത്രം ട്രസ്റ്റ് പ്രതിനിധി കൈമുക്ക് വാസുദേവൻ, ഉത്സവാഘോഷകമ്മിറ്റി സെക്രട്ടറി നാരായണൻകുട്ടി എന്നിവർ അറിയിച്ചു.
എടതിരിഞ്ഞി ക്ഷേത്രോത്സവം കൊടിയേറി
ഇരിങ്ങാലക്കുട: എടതിരിഞ്ഞി ശിവകുമാരേശ്വരക്ഷേത്രത്തിലെ ഉത്സവത്തിനു ക്ഷേത്രം തന്ത്രി സ്വയംഭൂ പെരിങ്ങോത്ര കൊടിയേറ്റി. സമാജം ഭരണസമിതി പ്രസിഡന്റ് എടച്ചാലി പീതാംബരൻ, സെക്രട്ടറി മുരളി മണക്കാട്ടുപടി എന്നിവർ സന്നിഹിതരായിരുന്നു.
ഉത്സവദിനമായ 20നു രാവിലെ 8.30ന് എഴുന്നള്ളിപ്പ്, 11.50 മുതൽ 2.10 വരെ കാവടിവരവ്, മൂന്നുമണി മുതൽ പ്രാദേശിക പൂരംവരവ്, അഞ്ചുമുതൽ, രാത്രി 12.35 മുതൽ ഭസ്മക്കാവടിവരവ്, 21നു രാവിലെ എട്ടിന് ആറാട്ട് എഴുന്നള്ളിപ്പ് എന്നിവയാണ് പ്രധാന പരിപാടികൾ.
ഞാറ്റുകെട്ടി ക്ഷേത്രോത്സവം
കയ്പമംഗലം: ഞാറ്റുകെട്ടി ശ്രീഭദ്രകാളി വിഷ്ണുമായക്ഷേത്രത്തിലെ ഉത്സവം ആഘോഷിച്ചു. മഹാഗണപതിഹോമം, കളമെഴുത്തും പാട്ടും, കലശാഭിഷേകം, രുദ്രാഭിഷേകം, താലത്തോടുകൂടിയ എഴുന്നള്ളിപ്പ്, നാഗങ്ങൾക്ക് പാലും നൂറും, ഗുരുതി തർപ്പണം തുടങ്ങിയവ ഉണ്ടായിരുന്നു. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി ദേവമംഗലം അഖിലേഷ് ശാന്തി മുഖ്യകാർമികത്വം വഹിച്ചു. ഗ്രാമലക്ഷ്മി കൃഷ്ണകൃപ അവതരിപ്പിച്ച കൈകൊട്ടിക്കളി ശ്രദ്ധേയമായി.