കല്ലൂര്‍ ആലേങ്ങാട് കപ്പേളയില്‍ മോഷണശ്രമം
1515709
Wednesday, February 19, 2025 7:06 AM IST
കല്ലൂര്‍: ആലേങ്ങാട് കപ്പേളയില്‍ മോഷണശ്രമം. ഭണ്ഡാരത്തിനു പുറത്തെ താഴ് തകര്‍ത്താണു മോഷണംശ്രമം നടന്നത്. എന്നാല്‍ ഭണ്ഡാരത്തിനകത്ത് ഉണ്ടായിരുന്ന പൂട്ട് തകര്‍ക്കാന്‍ സാധിക്കാത്തതിനാല്‍ മോഷണം നടത്താനായില്ല. ചൊവ്വാഴ്ച പുലര്‍ച്ചെയാണു സംഭവം.
രണ്ടുദിവസം മുന്‍പ് ഈ പ്രദേശത്ത് ആളില്ലാത്ത വീട്ടില്‍നിന്നും പട്ടാപ്പകല്‍ എട്ടര പവന് സ്വര്‍ണം കവര്‍ന്നിരുന്നു. ഈ കേസില്‍ ഇതുവരെയും പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല.
കല്ലൂര്‍, ആലേങ്ങാട്, മുട്ടിത്തടി പ്രദേശങ്ങളില്‍ തുടര്‍ച്ചയായി മോഷണശ്രമം നടക്കുന്നുണ്ടെന്നും ഈ ഭാഗത്ത് റബ്ബര്‍ ഷീറ്റുകളും ഒട്ടുപ്പാലും മോഷണം പോ കുന്നുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.