നഗരസഭ കൗൺസിലറുടെ ഭർത്താവിനുനേരെ ആക്രമണം; പ്രതി അറസ്റ്റിൽ
1515708
Wednesday, February 19, 2025 7:06 AM IST
കുന്നംകുളം: നഗരസഭ കൗൺസിലറുടെ ഭർത്താവിനെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. കുറുക്കൻപാറ സ്വദേശി തോ ലത്ത് ജെയ്മിയാണ് അറസ്റ്റിലായത്.
കോൺഗ്രസ് കൗൺസിലർ മിഷയുടെ ഭർത്താവ് സെബാസ്റ്റ്യന്റെ നേർക്കാണ് ആക്രമണം ഉണ്ടായത്. സെബാസ്റ്റ്യൻ നടത്തുന്ന വ്യാപാരസ്ഥാപനത്തിൽ കയറിയ പ്രതി ബ്ലേഡുകൊണ്ട് ആക്രമിക്കുകയായിരുന്നു. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തതായി പോലിസ് അറിയിച്ചു.