മേജർ ജനറൽ പി.ഡി. ഷീനയെ ആദരിച്ചു
1515716
Wednesday, February 19, 2025 7:07 AM IST
തൃശൂർ: മിലിട്ടറി നഴ്സിംഗ് സർവീസിലെ ഏറ്റവും ഉന്നത സ്ഥാനമായ അഡീഷണൽ ഡയറക്ടർ ജനറൽ ആയി നിയമിതയായ മേജർ ജനറൽ പി.ഡി. ഷീനയെ അഷ്ടമിച്ചിറ ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തിൽ വിജയഗിരി സ്കൂളിന്റെ സഹകരണത്തോടെ ആദരിച്ചു.
ലയണ്‍സ് ഡിസ്ട്രിക്ട് ഗവർണർ ജെയിംസ് വളപ്പില ഉദ്ഘാടനം ചെയ്തു. അഷ്ടമിച്ചിറ ലയണ്‍സ് ക്ലബ് പ്രസിഡന്റ് മത്തായി, സ്കൂൾ പ്രിൻസിപ്പൽ എൻ.എം. ജോർജ്, ലയണ്‍സ് റീജണൽ ചെയർമാൻ കെ.എസ്. പ്രദീപ്, ഷീല ജോസ്, ടിന്റോ ഇലഞ്ഞിക്കൽ എന്നിവർ പ്രസംഗിച്ചു. ലയണ്‍സ് ക്ലബ് അഷ്ടമിച്ചിറ അംഗം ജോയ് ചേര്യേക്കരയുടെ ഭാര്യയാണു മേജർ ജനറൽ ഷീന.