കൊടുങ്ങല്ലൂർ നഗരസഭയിലെ പിൻവാതിൽനിയമനം അന്വേഷിക്കണം: ബിജെപി
1515701
Wednesday, February 19, 2025 7:06 AM IST
കൊടുങ്ങല്ലൂർ: നഗരസഭ ഓഫീസിനുമുന്പിൽ ബിജെപി പ്രതിഷേധസമരം സംഘടിപ്പിച്ചു. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെയും മുനിസിപ്പാലിറ്റിയിലെയും പിൻവാതിൽ നിയമനങ്ങൾ വിജിലൻസ് അന്വേഷിക്കുക, താലൂക്ക് ആശുപത്രി ഉദ്യോഗസ്ഥരെ ആക്രമിച്ചവർക്കെതിരേ നിയമനടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു നടന്ന സമരം പ്രതിപക്ഷനേതാവ് ടി.എസ്. സജീവൻ ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ.എൻ. ജയദേവൻ അധ്യക്ഷത വഹിച്ചു. രശ്മി ബാബു, കെ.എസ്. സുനിൽകുമാർ, കെ.എസ്. ശിവറാം, ശാലിനി വെങ്കിടേഷ് എന്നിവർ സംസാരിച്ചു.