വഞ്ചിക്കുളം ഫെസ്റ്റിന് 21 നു തുടക്കം
1515711
Wednesday, February 19, 2025 7:06 AM IST
തൃശൂർ: വഞ്ചിക്കുളത്തിന്റെ ചരിത്രവും പൈതൃകവും കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ടുള്ള കോർപറേഷന്റെ വഞ്ചിക്കുളം ഫെസ്റ്റെന്ന സാംസ് കാരിക ഉത്സവത്തിനു 21 നു തുടക്കമാകും.
തൃശൂരിന്റെ ഒരു സാംസ്കാരികകേന്ദ്രമാക്കി വഞ്ചിക്കുളത്തെ മാറ്റിയെടുക്കുക എന്ന ആശയത്തോടെയാണ് ഇൻടാക്ക്, ലളിതകല അക്കാദമി, സ്കൂൾ ഓഫ് ഡ്രാമ, കില, ഐഐഐഡി, യുഎസ്കെ തൃശൂർ, ഇസാഫ് ഫൗണ്ടേഷൻ, ഐഎഫ്എഫ്ടി, സ്റ്റോ ണ് ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
21 നു രാവിലെ പത്തിനു മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. മൂന്നുദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റ് 23 നു സമാപിക്കും. വിവിധ കലാപരിപാടികൾ, തൃശൂരിന്റെ ചരിത്രവും വികസനവും സംബന്ധിച്ച ചർച്ചകൾ, കരകൗശല ഉത്പന്നങ്ങളുടെ സ്റ്റാളുകൾ, സംഗീതം തുടങ്ങിയവയും ഫെസ്റ്റിന്റെ ഭാഗമായി ഉണ്ടായിരിക്കും.