ജലവിതരണ പൈപ്പ് പൊട്ടിയിട്ട് ഒരു മാസം; നിസംഗത തുടർന്ന് അധികൃതർ
1515699
Wednesday, February 19, 2025 7:06 AM IST
മേലൂർ: മുളളൻപാറ അങ്കണവാടി റോഡിൽ വാട്ടർ അഥോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് ഒരു മാസത്തിലേറെയായി. ഇതുസംബന്ധിച്ച് പലവട്ടം അധികൃതരെ അറിയിച്ചിട്ടും നടപടിയെടുക്കുന്നില്ലെന്നാണു പരാതി. വിഷയത്തിൽ സത്വരപരിഹാരം ഉണ്ടാകണമെന്ന് സിപിഐ മേലൂർ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം കേരള മഹിളാസംഘം ജില്ലാ സെക്രട്ടറി കെ.എസ്. ജയ ഉദ്ഘാടനം ചെയ്തു. രാധ ഗോപി അധ്യക്ഷത വഹിച്ചു.സിപിഐ ലോക്കൽ സെക്രട്ടറി മധു തൂപ്രത്ത്, ബിജി സദാനന്ദൻ, പി.വി. സുരാജ്, ഇ.എസ്. സത്യൻ, ഷൈനി ബാബു എന്നിവർ പ്രസംഗിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി ഇ.എസ്. സത്യനെ തെരഞ്ഞെടുത്തു.
പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
മുരിങ്ങൂർ: സാൻജൊ നഗർ ചാരിറ്റി കോണ്‍വെന്റിന് എതിർവശം പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുന്നു. കഴിഞ്ഞ ഒന്നരമാസമായി കുടിവെള്ളം ഒഴുകിപ്പോകാൻ തുടങ്ങിയിട്ട്. അധികൃതരെ അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നു നാട്ടുകാർ പറഞ്ഞു.