കുംഭക്കുടമേന്തി 40-ാം വർഷവും ഹസനാർ
1515710
Wednesday, February 19, 2025 7:06 AM IST
പുന്നംപറമ്പ്: കുംഭക്കുടമേന്തി 40 ാംവർഷവും ഹസനാ രെത്തി. മച്ചാട് മാമാങ്കത്തോ ടനുബന്ധിച്ച് പ്രധാനപങ്കാളിത്തദേശമായ മണലിത്തറദേശം മലാക്കവിഭാഗത്തിനുവേണ്ടിയാണ് ഇയാൾ കഴിഞ്ഞ 40 വർഷമായി കുംബക്കുടം എടുക്കുന്നത്.
40 വർഷംമുന്പ് ഒരുവഴിപാടായാണ് ഹസനാർ കുംഭക്കുടം എടുത്തത്. പിന്നീട് അത് മുടങ്ങാതെ തുടരുകയായിരുന്നു. വൃതം അനുഷ്ഠിച്ചാണ് ഹസനാർ മാമാങ്കദിവസം കുംഭക്കുടം എടുക്കാറുള്ളത്.
തെക്കുംകര ചെമ്പോട് സ്വദേശിയും റെയിൽവേ ജീവനക്കാരനുമാണ്.