കാപ്പ ചുമത്തി നാടു കടത്തി
1515696
Wednesday, February 19, 2025 7:06 AM IST
ഇരിങ്ങാലക്കുട: ഗുണ്ടകളായ കരുവന്നൂർ സ്വദേശി മുരിങ്ങത്ത് വീട്ടിൽ സുധിൻ(28), കാട്ടൂർ കരാഞ്ചിറ സ്വദേശി തോട്ടാപ്പിള്ളി വീട്ടിൽ അജീഷ് (32) എന്നിവരെ കാപ്പ ചുമത്തി ആറു മാസത്തേക്കു നാടുകടത്തി.
സുധിൻ വധശ്രമക്കേസും അടിപിടിക്കേസും അടക്കം മൂന്ന് ക്രിമിനൽ കേസിലെ പ്രതിയാണ്. അജീഷിന് വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീയെ മാനഹാനി വരുത്തിയ കേസും വീട് ആക്രമിച്ച് നാശനഷ്ടം വരുത്തിയ കേസും സിപിഐ പഴുവിൽ വെസ്റ്റ് ദേശത്തെ ലോക്കൽ കമ്മിറ്റി ഓഫീസ് തല്ലിത്തകർത്ത് മൂന്ന് ലക്ഷം രൂപയുടെ നഷ്ടം വരുത്തിയതിനും ഓഫീസ് മേശയിലുണ്ടായിരുന്ന 80000 രൂപ മോഷ്ടിച്ചതിനും കേസുണ്ട്.