തലോര്‍ ലിറ്റില്‍ ഫ്ലവര്‍ എല്‍പി സ്കൂള്‍ ശതാബ്ദി ആഘോഷങ്ങള്‍ സമാപിച്ചു
1515707
Wednesday, February 19, 2025 7:06 AM IST
തലോര്‍: ലിറ്റില്‍ ഫ്ലവര്‍ എല്‍പി സ്കൂളിന്റെ ഒരു വര്‍ഷം നീണ്ട ശതാബ്ദി ആഘോഷങ്ങള്‍ക്കു സമാപനമായി. മന്ത്രി കെ. രാജന് ഉദ്ഘാടനം ചെയ്തു. ശതാബ്ദി കമ്മിറ്റി ചെയര്മാന് ഡിസിസി പ്രസിഡന്റ്് ജോസഫ് ടാജറ്റ് അധ്യക്ഷത വഹിച്ചു. ജയരാജ് വാര്യര്‍ ശതാബ്ദി സ്മരണിക പ്രകാശനം ചെയ്തു.
കെ.കെ. രാമചന്ദ്രന് എംഎല്‍എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ്് വി.എസ്. പ്രിന്‍സ്, നെന്മണിക്കര പഞ്ചായത്ത് പ്രസിഡന്റ്് ടി.എസ്. ബൈജു, ദേവമാത പ്രൊവിന്‍ഷ്യല്‍ ഫാ. ജോസ് നന്തിക്കര, ഫാ. സന്തോഷ് മുണ്ടന്മാണി, സ്കൂള്‍ മാനേജര്‍ ഫാ. ആന്റണി വേലത്തിപ്പറമ്പില്‍, പഞ്ചായത്തം ഗം ട്രീസ ബാബു, എഇഒ എം.വി. സുനില്‍കുമാര്‍, പ്രധാനാധ്യാപിക ലിയ കെ. റാഫേല്‍, പിടിഎ പ്രസിഡന്റ്് കെ.ബി. പ്രദീപ്, ഒഎസ്എ പ്രസിഡന്റ്് ടി.ടി. ജോണ്സണ്, റോസ് ജോണ്‍, ജെറിറ്റ് ജെസ് ജെയിന്, ജെക്കബ് ജെ. തട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.