സംസ്ഥാനത്ത് ടൂറിസം മേഖലയിൽ വൻ കുതിപ്പ്: മന്ത്രി മുഹമ്മദ് റിയാസ്
1515715
Wednesday, February 19, 2025 7:07 AM IST
വടക്കാഞ്ചേരി: സംസ്ഥാനത്ത് ടൂറിസം മേഖലയിൽ വൻകുതിപ്പാണു നടന്നുവരുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്്. വാഴാനി ഗാർഡനിൽ ആറു കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന മ്യൂസിക്കൽ ഫൗണ്ടന്റെ നിർമാണോ ദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷത വഹിച്ചു. മ്യൂസിക്കൽ ഫൗണ്ടന്റെ നിർമാണ പ്രവൃത്തികളിൽ മന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെടുമെന്നും മന്ത്രി കൂട്ടിചേർത്തു. എ.സി. മൊയ്തീൻ എംഎൽ എ മുഖ്യപ്രഭാഷണം നടത്തി.
സബ് കളക്ടർ അഖിൽ വി. മാനോൻ, സി.എ. ജമാലുദ്ദീൻ, കെ.വി. നഫീസ, പി.എൻ. സുരേന്ദ്രൻ, ടി. വി. സുനിൽകുമാർ, എം.കെ. ശ്രീജ, വി.സി. സജീന്ദ്രൻ, ഷൈനി ജെയ്ക്കബ്, മേരി തോമസ്, ഡോ. കെ.ഡി. ബാഹുലേയൻ, എം.യു. കബീർ, പി.ജി. ജയദീപ്, പ്രസ് ക്ലബ് സെക്രട്ടറി ജോണി ചിറ്റിലപ്പിള്ളി, അജിത് മല്ലയ്യ, എൻ.ജി. സന്തോഷ് ബാബു, സി. വിജയരാജ്, ആർ.സി. പ്രേംദാസ് തുടങ്ങിയവർ പ്രസംഗിച്ചു.