ബഡ്സ് "ഒളിന്പിയ 25' സംഘടിപ്പിച്ചു
1515713
Wednesday, February 19, 2025 7:06 AM IST
തൃശൂർ: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ബഡ്സ് സ്ഥാപനങ്ങളുടെ കായികമേള "ഒളിന്പിയ 2025' തൃശൂർ തോപ്പ് ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തി.
12 മത്സര ഇനങ്ങളിലായി ജൂനിയർ, സീനിയർ, സബ് ജൂനിയർ തലത്തിൽ 20 ബഡ്സ് സ്ഥാപനങ്ങളൽനിന്ന് നൂറിലേറെ കായികതാരങ്ങൾ പങ്കെടുത്തു. 61 പോയിന്റുമായി സ്വാന്തനം ചേർപ്പ് ഒന്നാം സ്ഥാനവും 54 പോയിന്റുമായി തളിർ ബിആർസി വേലൂർ രണ്ടാം സ്ഥാനവും നേടി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനവിതരണവും നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഡോ. യു. സലിൽ, വേദിയിൽ വേലൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ഷോബി, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ഹസീന അക്ബർ എന്നിവർ പ്രസംഗിച്ചു.
സമ്മാന ജേതാക്കളായ കായികതാരങ്ങളുടെ ബഡ്സ് സംസ്ഥാനതല മത്സരം ഒളിന്പിയ 2025 കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ മാർച്ച് 26,27 തീയതികളിൽ നടക്കും.