നന്തിപുലത്ത് വീടുകയറി ആക്രമണം; സഹോദരങ്ങള്‍ അറസ്റ്റില്‍
1515706
Wednesday, February 19, 2025 7:06 AM IST
വരന്തരപ്പിള്ളി: നന്തിപുലത്ത് വീടുകയറി ആക്രമണം നടത്തിയ സഹോദരന്മാരെ വരന്തരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു. തെക്കേ നന്തിപുലം മൂലേക്കാട്ടില്‍ വീട്ടില്‍ അഖിലേഷ് (26), അഭിലാഷ് (23) എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരി 16നായിരുന്നു കേസിനാസ്പദമായ സംഭവം.
നന്തിപുലം സ്വദേശി സുഭാഷിന്റെ വീടുകയറിയാണ് പ്രതികള്‍ ആക്രമണം നടത്തിയത്.
ആക്രമണത്തില്‍ സുഭാഷിനും അച്ഛനും സഹോദരിക്കും പരിക്കേറ്റിരുന്നു. സുഭാഷിനെ അസഭ്യം പറഞ്ഞത് പ്രതികളുടെ വീട്ടില്‍ അറിയിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. വീട്ടിലേക്ക് അതിക്രമിച്ചുകയറിയ പ്രതികള്‍ വടി ഉപയോഗിച്ചാണ് ആക്രമിച്ചത്. വരന്തരപ്പിള്ളി എസ്എച്ച്ഒ കെ. എന്‍. മനോജ്, എസ്ഐ അശോക് കുമാര്‍, എഎസ്ഐ ബിജു, സിപിഒമാരായ മുരുകദാസ്, സജീവ് എന്നിവര്‍ ചേര്‍ന്നാണു പ്രതികളെ അറസ്റ്റ് ചെയ്തത്.