എസ്എച്ച് കോളജിൽ സാന്പത്തികശാസ്ത്ര അസോസിയേഷൻ ഉദ്ഘാടനം
1515697
Wednesday, February 19, 2025 7:06 AM IST
ചാലക്കുടി: സേക്രഡ് ഹാർട്ട് ഓട്ടോണമസ് കോളജിൽ സാന്പത്തികശാസ്ത്ര അസോസിയേഷൻ കാലടി ശ്രീശങ്കര കോളജിലെ അസിസ്റ്റന്റ് പ്രഫസർ ഡോ. രാജി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ഡോ. എ. പ്രിൻസി ആന്റോ അധ്യക്ഷത വഹിച്ചു.
സാന്പത്തികശാസ്ത്രവിഭാഗം മുൻ മേധാവിയും എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളജ് പ്രിൻസിപ്പലുമായ ഡോ. ചാക്കോ ജോസിനെ ആദരിച്ചു. കലാ-കായിക-വിദ്യാഭ്യാസ മേഖലകളിൽ മികവുതെളിയിച്ച സാന്പത്തികശാസ്ത്ര വിഭാഗത്തിലെ വിദ്യാർഥിനികളെ ആദരിച്ചു. മുൻ പ്രിൻസിപ്പൽ സിസ്റ്റർ റിറ്റി പോൾ, സാന്പത്തികശാസ്ത്രവിഭാഗം മേധാവി നിജിൽ ജക്കോബി, ഡോ. ഷേർളി ജോസ്, ഡോ. കെ.എൽ. ടെസി. സിസ്റ്റർ ഷാനറ്റ്, ഷെമിമോൾ, ഡോ. സന്തോഷ് പോൾ, ഡോ. വി. നീത, എ. സുബി, എസ്. ഹരിപ്രിയ എസ്. നാഥ് എന്നിവർ പ്രസംഗിച്ചു.