സ്കൂൾ വാർഷികാഘോഷം
1515702
Wednesday, February 19, 2025 7:06 AM IST
മറ്റത്തൂർ സെന്റ് ജോസഫ്സ്
മൂന്നുമുറി: മറ്റത്തൂർ സെന്റ് ജോസഫ്സ് യുപി സ്കൂളിന്റെ 76 -മതു വാർഷികവും അധ്യാപക രക്ഷാകർത്തൃദിനവും സ്കൂൾ മാനേജർ ഫാ. ജോർജ് വേഴപറന്പിൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജിമ്മി ചക്കാലക്കൽ അധ്യക്ഷത വഹിച്ചു. സ്കൂളിൽ ഒരുക്കിയ ജന്പിംഗ് പിറ്റിന്റെ ഉദ്ഘാടനം പൂർവവിദ്യാർഥി സംഘടന പ്രസിഡന്റ് ബെന്നി തൊണ്ടുങ്ങൽ ഉദ്ഘാടനം ചെയ്തു.
ഫാ. ജെയ്സൻ ചൊവ്വല്ലൂർ, പഞ്ചായത്തംഗം പി.ഐ. ഷൈനി, പ്രധാനധ്യാപിക ടിസി പി. ആന്റണി, ജോണ് ചേനത്തുപറന്പിൽ, ബിബിൻ പുതൂർക്കര, നിഷ മാത്യു, അലോഷി ബൈജു, ടി. വൽസല, ഡോ. മാരിയറ്റ് അഗസ്റ്റിൻ, ആർ. രമ്യ, ഉണ്ണിമേരി തോമസ്, എംപിടിഎ പ്രസിഡന്റ് ലിറ്റി ഷോബി എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ പൂർവ അധ്യാപകരെ ആദരിച്ചു.
അവിട്ടത്തൂർ ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ
അവിട്ടത്തൂർ: ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിന്റെ 79-ാം വാർഷികവും, സർവീസിൽനിന്ന് വിരമിക്കുന്ന കെ. ജെസ്റ്റിൻ ജോണിനുള്ള യാത്രയയപ്പ് സമ്മേളനവുംനടത്തി. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ് ഉദ്ഘാടനം ചെയ്തു. വേളൂക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് അധ്യക്ഷത വഹിച്ചു.
വാർഡ് മെന്പർ ലീന ഉണ്ണികൃഷ്ണൻ ഫോട്ടോ അനാച്ഛാദനം നടത്തി. പഞ്ചായത്ത് മെന്പർ ബിബിൻ തുടിയത്ത്, മാനേജർ എ. അജിത്ത് കുമാർ, പിടിഎ പ്രസിഡന്റ് മിനി രാമചന്ദ്രൻ, പ്രിൻസിപ്പൽ ഡോ. എ.വി. രാജേഷ്, ഹെഡ്മാസ്റ്റർ മെജോപോൾ, എ.സി. സുരേഷ്, കെ.കെ. കൃഷ്ണൻ നന്പൂതിരി, കെ.എസ്. ഗിരിജ, രമ്യ ജോഷി, ജോസഫ് അക്കരക്കാരൻ, പി.ജി. ഉല്ലാസ്, കെ.എസ്. സജു, സ്കൂൾ ചെയർമാൻ പി.എ. യദുകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
പരിയാരം ആശ്രയ ഭവൻ
പരിയാരം: ആശ്രയഭവൻ സ്പെഷൽ സ്കൂളിന്റെ 28-ാമത് വാർഷികാഘോഷം ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്തു. സനീഷ് കുമാർ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.
പ്രൊവിൻഷ്യൽ സുപ്പീരിയർ മദർ ലൂസിന, പഞ്ചായത്ത് പ്രസിഡന്റ് മായ ശിവദാസൻ, വാർഡ് മെന്പർ സിനി ലോനപ്പൻ, ചാരിറ്റബിൾ സൊസൈറ്റി മെന്പർ പി.പി. അഗസ്തി, സിസ്റ്റർ സൽവിൻ, സിസ്റ്റർ ഡയാന എന്നിവർ പ്രസംഗിച്ചു. പൂവത്തിങ്കൽ പള്ളി വികാരി ഫാ. സാബു പയ്യപ്പിള്ളി സമ്മാനദാനം നടത്തി. പിടിഎ പ്രസിഡന്റ് യോഹന്നാൻ നന്ദി പറഞ്ഞു.