വയോജനപരിപാലനം സമൂഹത്തിന്റെയും സർക്കാരിന്റെയും ഉത്തരവാദിത്വം: മന്ത്രി
1489128
Sunday, December 22, 2024 6:20 AM IST
മുളങ്കുന്നത്തുകാവ്: വയോജന പരിപാലനം സമൂഹത്തിന്റെയും സർക്കാരിന്റെയും ഉത്തരവാദിത്വമായാണ് സർക്കാർ കാണുന്നെതെന്നും അതിനായി വലിയ സംരംഭങ്ങൾ സർക്കാർ നടപ്പിലാക്കുമെന്നും മന്ത്രി ഡോ. ആർ. ബിന്ദു. കേരള ആരോഗ്യശാസ്ത്ര സർവകലാശാലയും സാമൂഹ്യനീതി വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന സംസ്ഥാന വയോജന വിഭവകേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
വയോജന പരിപാലനത്തിനുള്ള ട്രെയിനിംഗ് മാനുവൽ ചടങ്ങിൽ മന്ത്രി പ്രകാശനംചെയ്തു. ആരോഗ്യശാസ്ത്ര സർവകലാശാലയിൽ നടന്ന ചടങ്ങിൽ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ അധ്യക്ഷത വഹിച്ചു.
ആരോഗ്യശാസ്ത്ര സർ വകലാശാല ഡയറക്ടർ ഡോ. കെ.എസ്. ഷാജി റിപ്പോർട്ട് അവതരിപ്പിച്ചു. സർവകലാശാല രജിസ്ട്രർ ഡോ. എസ്. ഗോപകുമാർ, മെഡിക്കൽ കോളജ് പ്രിൻസിപ്പ ൽ ഡോ. എൻ. അശോകൻ, ഡെന്റൽ കോളജ് പ്രിൻസിപ്പൽ ഡോ. പി.എം. ഷമീന, പ്രഫ. രമാദേവി എന്നിവർ പ്രസംഗിച്ചു.