സാഹോദര്യത്തിന്റെ സന്ദേശവുമായി ക്രിസ്മസ് ഗാല
1488687
Friday, December 20, 2024 7:48 AM IST
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചു.
ഇരിങ്ങാലക്കുട രൂപത ചാന്‍സലര്‍ ഫാ. കിരണ്‍ തട്ട്ല, കൂടല്‍മാണിക്യം ദേവസ്വംചെയര്‍മാന്‍ അഡ്വ.സി.കെ. ഗോപി, ടൗണ്‍ ജുമാമസ്ജിദ് ഇമാം പി.എന്‍.എ. കബീര്‍ മൗലവി തുടങ്ങിയവര്‍ചേര്‍ന്ന് പരിപാടി ഉദ്ഘാടനംചെയ്തു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷതവഹിച്ചു. കലാലയത്തിലെ വിവിധ വകുപ്പുകളില്‍ നിന്നുള്ള വിദ്യാര്‍ഥിനികള്‍ നിര്‍മിച്ച മെഗാ കേക്കുമുറിച്ച് വയോജനങ്ങള്‍ക്ക് വിതരണംചെയ്തു.
ക്രിസ്മസ് ഗാലയുടെ ഭാഗമായി നടന്ന ക്രിസ്മസ് ബസാറില്‍ വിദ്യാര്‍ഥിനികള്‍ നിര്‍മിച്ച വിവിധ ഉത്പന്നങ്ങളുടെ വില്പനനടത്തി. കരോള്‍ഗാനം, പുല്‍ക്കൂട് നിര്‍മാണം, ക്രിസ്മസ് കാര്‍ഡ് നിര്‍മാണം എന്നീ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ഫാ. കിരണ്‍ തട്ട്ല അനുഗ്രഹപ്രഭാഷണം നടത്തി.