സെന്റ് ജോസഫ്സ് കോളജില്‍ അന്തര്‍ദേശീയ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു
1489104
Sunday, December 22, 2024 6:20 AM IST
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ രസതന്ത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇന്റര്‍ ഡിസിപ്ലിനറി റിസര്‍ച്ച് ഇന്‍ കെമിക്കല്‍ സയന്‍സ് അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സ് ഫോര്‍ എനര്‍ജി ആന്‍ഡ് എന്വിയോണ്മെന്റ്് എന്ന വിഷയത്തില്‍ അന്തര്‍ദേശീയ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു.
കൊച്ചിന് യൂണിവേഴ്സിറ്റി റിട്ടയേര്‍ഡ് പ്രഫസര്‍ ഡോ. എസ്. സുഗുണന് ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. ഈ വര്‍ഷം വിരമിക്കുന്ന അധ്യാപികമാരായ ഡോ. സി. ഡീന ആന്റണി, ഡോ. വി. ബിന്‍സി വര്‍ഗീസ് എന്നിവരെ ആദരിച്ചു.
കൊല്‍ക്കത്ത ഐസര്‍ അസോസിയേറ്റ് പ്രഫസര്‍ ഡോ. രതീഷ് കെ. വിജയരാഘവന്, അയര്‍ലണ്ട് ഡബ്ലിന്‍ യൂണിവേഴ്സിറ്റി അസിസ്റ്റന്റ്് പ്രഫസര്‍ ഡോ. രജനി കെ. വിജയരാഘവന്, കൊച്ചിന് യൂണിവേഴ്സിറ്റി പ്രഫസര്‍ ഡോ. ഇ.ജി. ജയശ്രീ, കാലിക്കട്ട് യൂണിവേഴ്സിറ്റി അസിസ്റ്റന്റ്് പ്രഫസര്‍ ഡോ. ഇ.എസ്. ഷിബു എന്നിവര്‍ ക്ലാസുകള്‍ക്കു നേതൃത്വം നല്കി.