അമല ഡെർമറ്റോളജി ഒറേഷൻ
1488473
Thursday, December 19, 2024 8:59 AM IST
തൃശൂർ: അമല മെഡിക്കൽ കോളജ് ഡെർമറ്റോളജി വിഭാഗം നടത്തിയ എട്ടാമതു ഡെർമറ്റോളജി ഒറേഷൻ ഉദ്ഘാടനം ബിജാപ്പൂർ ലിംഗായത്ത് ഡിസ്ട്രിക്ട് എഡ്യുക്കേഷണൽ അസോസിയേഷൻ യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാൻസിലർ ഡോ. അരുൺ ഇനമാഡർ നിർവഹിച്ചു.
ഇന്ത്യൻ അസോസിയേഷൻ ഡെർമറ്റോളജി മുൻ ദേശീയ പ്രസിഡന്റ് ഡോ. വി.പി. കുരിഐപ്പ് മുഖ്യാതിഥിയായി. അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ അധ്യക്ഷത വഹിച്ചു. ഡെർമറ്റോളജി വിഭാഗം മേധാവി ഡോ. എസ്. ക്രൈറ്റൻ, തൃശൂർ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.എൻ. അശോകൻ, അമല മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ബെറ്റ്സി തോമസ്, മെഡിക്കൽ സൂപ്രണ്ട് ഡോ. രാജേഷ് ആന്റോ, ഡെർമറ്റോളജി അസിസ്റ്റന്റ് പ്രഫ. അനിറ്റ സോജൻ എന്നിവർ പ്രസംഗിച്ചു.