ബസുകളുടെ പെർമിറ്റ് സസ്പെൻഡ് ചെയ്യുമെന്ന മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: കെബിടിഎ
1489124
Sunday, December 22, 2024 6:20 AM IST
തൃശൂർ: വാഹന അപകടങ്ങളെ തുടർന്ന് ബസ് ഉടമകളേയും ജീവനക്കാരേയും പ്രതിചേർക്കുകയും സ്വകാര്യബസുകളുടെ പെർമിറ്റ് ആറുമാസത്തേക്ക് സസ് പെൻഡ് ചെയ്യുകയും ചെയ്യുമെന്ന ഗതാഗതമന്ത്രിയുടെ പ്രസ് താവന പിൻവലിക്കണമെന്ന് കേരള ബസ് ട്രാൻസ്പോർട്ട്
അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാതെ ബസുകളുടെ പെർമിറ്റ് റദ്ദ് ചെയ്യുമെന്നുള്ള മന്ത്രിയുടെ പ്രസ്താവന നിയമവിരുദ്ധമാണ്. സ്വകാര്യ ബസുകളോടുള്ള ദ്രോഹനടപടികൾ അവസാനിപ്പിച്ചില്ലെങ്കിൽ സമരപരിപാടികൾക്ക് സംഘടന നേതൃത്വംനൽകുമെന്നും ഭാരവാഹികൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ കെബിടിഎ പ്രസിഡന്റ് ജോണ്സൻ പടമാടൻ, വി.വി. മുജീബ് റഹ്മാൻ, എൻ.എൻ. കൃഷ്ണകിഷോർ, പി.ജെ. റെജി എന്നിവർ പങ്കെടുത്തു.