അഴീക്കോട് മുനയ്ക്കൽ ബീച്ച് ഫെസ്റ്റിന് തിരിതെളിഞ്ഞു; ഇനി ആഘോഷരാവുകൾ
1488926
Saturday, December 21, 2024 6:51 AM IST
കൊടുങ്ങല്ലൂർ: ആഘോഷരാവുകൾക്കു തുടക്കംകുറിച്ച് അഴിക്കോട് മുനക്കൽ മുസിരിസ് ബിച്ച് ഫെസ്റ്റിന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ തിരി തെളിയിച്ചു. മുസിരിസ് പൈതൃകം ലോകത്തിനു മുന്നിൽ വീണ്ടും അടയാളപ്പെടുത്തുന്ന ഫെസ്റ്റിവലിന് തുടക്കമിട്ട് ആയിരങ്ങൾ അണിനിരന്നവർണാഭമായ ഘോഷയാത്ര സീതി സാഹിബ് മെമ്മോറി യിൽ സ്കൂൾ മൈതാനിയിൽ നിന്നാരംഭിച്ചു.
കുടുംബശ്രീ പ്രവർത്തകർ, ജനപ്രതിനിധികൾ, സാംസ്കാരിക ഗ്രന്ഥശാല പ്രവർത്തകർ, ബഹുജനങ്ങൾ എന്നിവർ ഘോഷയാത്രയിൽ അണിനിരന്നൂ. നാടൻ കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രക്കു മിഴിവേകി.
ഘോഷയാത്ര ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഫ്ലാഗ് ഓഫ് ചെയ്തു. ഉദ്ഘാടന സമ്മേളനത്തിൽ ഇ.ടി. ടൈസൺ എംഎൽഎ അധ്യക്ഷനായി.
മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ഗീത, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി. രാജൻ, ടി.കെ. ചന്ദ്രബാബു, ശോഭന രവി, വിനീത മോഹൻദാ സ്, സീനത്ത് ബഷീർ, എം.എസ്. മോഹനൻ, നിഷ അജിതൻ, ബ്ലോക്ക് പഞ്ചായത്തംഗം നൗഷാദ് കറുകപ്പാടത്ത്, സുമിത ഷാജി എന്നിവർ പ്രസംഗിച്ചു.
പിന്നണി ഗായകരായ എടപ്പാൾ വിശ്വവും റീന മുരളിയും അവതരിപ്പിച്ച മെലഡി നൈറ്റും അന്തിക്കാട് കിഷോറിന്റെ സാക്സഫോൺ വായനയും അരങ്ങേറി.