ലോഡ്ജ് ഉടമയെ കബളിപ്പിച്ച് പണംതട്ടി: ജീവനക്കാരൻ അറസ്റ്റിൽ
1489114
Sunday, December 22, 2024 6:20 AM IST
ഗുരുവായൂർ: ലോഡ്ജ് ഉടമയെ കബളിപ്പിച്ച് പണംതട്ടിയെടുത്ത കേസിൽ ലോഡ്ജ് ജീവനക്കാരനെ ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റുചെയ്തു.
ചാവക്കാട് പാലയൂർ തുപ്പത്ത് സന്ദീപ് ടി.ചന്ദ്രൻ(35)ആണ് അറസ്റ്റിലായത്. വടക്കേനടയിലുള്ള സ്വകാര്യ ലോഡ്ജിലെ റിസപ്ഷനിൽ ജോലിചെയ്തിരുന്ന ഇയാൾ ലോഡ്ജിലെ വിവാഹങ്ങൾക്കും റൂമുകൾക്കും മറ്റും അഡ്വാൻസായി ആവശ്യക്കാര്‍ നൽകുന്ന തുക, രശീതിയിൽ കൃത്രിമംകാട്ടി സ്വന്തം അക്കൗണ്ടിലേക്ക് ഗൂഗിൾപേ ആയി സ്വീകരിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തു.
ലോഡ്ജ് ഉടമയുടെ പരാതിതിയെ തുടർന്നാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ജാമ്യംനൽകി.
ടെമ്പിൾ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ജി. അജയകുമാർ, എസ്ഐ കെ. ഗിരി, എഎസ്ഐ രാജേഷ്, സിപിഒ അരുൺ എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്.