കനാൽപ്പാലം സമർപ്പിച്ചു
1488681
Friday, December 20, 2024 7:48 AM IST
കൊരട്ടി: കോനൂർ എലവുംകുന്ന് കാരുണ്യ ലിങ്ക്റോഡിൽ 25 ലക്ഷം രൂപ വിനിയോഗിച്ചു നിർമിച്ച കനാൽപ്പാലം നാടിനു സമർപ്പിച്ചു.സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനംചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് അംഗം ലീല സുബ്രഹ്മണ്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇന്ദിര പ്രകാശൻ, വാർഡ് മെമ്പർ ബിജി സുരേഷ്, പഞ്ചായത്ത് അംഗങ്ങളായ വർഗീസ് തച്ചുപറമ്പൻ, കെ.ആർ. സുമേഷ് എന്നിവർ പ്രസംഗിച്ചു.