സ്മൃതിമോഹനം പുരസ്കാരങ്ങൾ സമ്മാനിച്ചു
1488938
Saturday, December 21, 2024 6:51 AM IST
എരുമപ്പെട്ടി: പ്രശസ്ത ഇടയ്ക്കവിദ്വാൻ തിച്ചൂർ മോഹനന്റെ സ്മരണാർഥംനൽകുന്ന മികച്ച കലാകാരൻമാർക്കുള്ള സ്മൃതി മോഹനം പുരസ്കാരങ്ങൾ സമ്മാനിച്ചു.
വാദ്യശ്രേഷ്ഠ പുരസ്കാരത്തിന് ചോറ്റാനിക്കര വിജയൻമാരാർ, നൃത്തശ്രേഷ്ഠ പുരസ്കാരത്തിന് പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി, സംഗീതശ്രേഷ്ഠ പുരസ്കാരത്തിന് എൻ. ലതിക എന്നിവരാണ് അർഹരായത്. ചടങ്ങ് പദ്മശ്രീ പെരുവനം കുട്ടന്മാരാർ ഉദ്ഘാടനംചെയ്തു. യു.ആർ പ്രദീപ് എംഎൽഎ അധ്യക്ഷനായി. വരവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. സുനിത, വിപിൻ കൂടിയേടത്ത്, ഗാനരചിയിതാവ് ബി.കെ. ഹരിനാരായണൻ, പ്രശസ്ത കലാകാരൻമാരായ കോങ്ങാട് മധു, പനമണ്ണ ശശി, അമ്പലപ്പുഴ വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു. തിച്ചൂർ മോഹനൻ കലാക്ഷേത്രത്തിന്റെ ഉദ്ഘാടനം പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവഹിച്ചു. തുടർന്ന് കേളി, സോപാനസംഗീതം, നാഗസ്വരക്കച്ചേരി, ഡബിൾ തായമ്പക, നൃത്ത സമന്വയം എന്നിവനടന്നു.