മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചു
1489110
Sunday, December 22, 2024 6:20 AM IST
പട്ടിക്കാട്: ദേശീയപാതയിൽ പത്താംകല്ലിനും താണിപ്പാടത്തിനും ഇടയിൽ മൂന്നുവാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. കെഎസ്ആർടിസി സ്വിഫ്റ്റ് ബസും കാറും മിനിലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല.
ഇന്നലെ രാവിലെ 7.45ന് തൃശൂർ ഭാഗത്തേയ്ക്കുള്ള പാതയിലാണ് അപകടമുണ്ടായത്. അത്യാവശ്യമായി റോഡരികിൽ നിർത്തിയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് പിന്നിൽ കാർ വന്നിടിക്കുകയും ഇതേദിശയിൽപോയിരുന്ന മിനിലോറി കാറിൽ ഇടിക്കുകയുമായിരുന്നു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.