ഇന്ത്യ-ദക്ഷിണ കൊറിയ ആർട്ട് ക്യാമ്പിന് മാളയിൽ തുടക്കമായി
1489121
Sunday, December 22, 2024 6:20 AM IST
മാള: ഇന്തോ - കൊറിയൻ ആർട്ട് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ക്യാമ്പിന് മാള ജിബി ഫാമിൽ തുടക്കമായി.
കേക്കെയെല്ലം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പരിപാടി ലളിതകല അക്കാദമി ചെയർമാൻ മുരളി ചീരോത്ത് ഉദ് ഘാടനം ചെയ്തു.
ഗ്രാമിക പ്രസിഡന്റ് പി.കെ.കിട്ടൻ അധ്യക്ഷനായി. ക്യാമ്പ് ഡയറക്ടർ ബിനോയ് വർഗീസ് ആമുഖപ്രഭാഷണം നടത്തി. കൊറിയയിലെ വൂമ ആർട്ട് ഗാലറി ഡയറക്ടർ മൂൺ ലീ, ഭോപ്പാലിൽനിന്നുള്ള ചിത്രകാരൻ യൂസഫ്, ചിത്രകാരി ബിന്ദി രാജഗോപാൽ, ചെന്നൈ കലാക്ഷേത്രയിലെ നർത്തകൻ ഹരിപത്മൻ, ജെറി മാത്യു എന്നിവർ പ്രസംഗിച്ചു. ദക്ഷിണ കൊറിയയിൽനിന്നും ഇന്ത്യയിൽനിന്നും 10 വീതം ചിത്രകാരന്മാരാണ് വർക്ക്ഷോപ്പിൽ പങ്കെടുക്കുന്നത്. 27 വരെ ക്യാമ്പ് തുടരും.