വർണവിസ്മയമായി ക്രിയോ
1489118
Sunday, December 22, 2024 6:20 AM IST
തങ്ങാലൂർ: ദേവമാതാ സിഎംഐ ഇന്റർനാഷണൽ സ്കൂളിൽ നടന്ന ആർട്ട് ആന്‍ഡ് ക്രാഫ്റ്റ് എക്സിബിഷൻ ക്രിയോ - 2024 ചിത്രകാരൻ വിനോദ് ക്ലാരി ഉദ്ഘാടനംചെയ്തു. ദേവമാതയുടെ രൂപം സാൻഡ് ആർട്ടിലൂടെ വരച്ച് കുട്ടികളുടെ മനം കവർന്നു.
കുട്ടികൾ തയാറാക്കിയ കേരള മ്യൂറൽ , ബോഹീമിയൻ ആർട്ട്, വാർലി ആർട്ട്, ലിപ്പൻ ആർട്ട്, കലംകാരി, സ്വീഡിഷ് ഫോക് ആർട്ട് തുടങ്ങി പെയിന്റിംഗുകളും കരകൗശല വസ്തുക്കളും പ്രദർശിപ്പിച്ചു. ക്രിസ്മസിനോടനുബന്ധിച്ചുനടത്തിയ കാർണിവൽ ക്രിസ്മസ് ചീരിയോ മഡഗാസ്കർ മിഷണറിയായ ഫാ. ജോൺസൺ തളിയത്ത് സിഎംഐ ഉദ്ഘാടനംചെയ്തു.
സ്കൂൾ ഡയറക്ടർ ഫാ. ഷാജു എടമന സിഎംഐ, പ്രിൻസിപ്പൽ ഫാ. സിന്റോ നങ്ങിണി സിഎംഐ, കോ - ഓഡിനേറ്റർ ടെസി ഇഗ്നേഷ്യസ്, ക്രിസ് ലിന്റോ, ചിത്രകലാധ്യാപിക സോളി റീജോ എന്നിവർ പരിപാടികൾക്ക് നേതൃത്വംനൽകി.