അജ്ഞാതവാഹനമിടിച്ച് ആറുമാസമായി ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ യുവതി മരിച്ചു
1488478
Thursday, December 19, 2024 11:19 PM IST
കൊടകര: കുഴിക്കാണിയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ആറു മാസത്തോളമായി ചികിത്സയിലായിരുന്ന യുവതി മരിച്ചു. മറ്റത്തൂര്‍ നൂലുവള്ളി ചിറ്റത്തുക്കാട്ടില്‍ അനുവിന്റെ ഭാര്യ അനൂജ(36)യാണ് മരിച്ചത്.
മെയ് 14ന് കൊടകര-വെള്ളിക്കുളങ്ങര റോഡിലെ കുഴിക്കാണി പാലത്തിനു സമീപത്തു കൂടി ഭര്‍ത്താവിനും മകനും ഒപ്പം നടന്നു വരുമ്പോള്‍ അജ്ഞാത വാഹനമിടിച്ചാണ് യുവതിക്ക് പരിക്കേറ്റത്. കൊടുങ്ങല്ലൂരില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് ബസില്‍ കൊടകരയില്‍ വന്നിറങ്ങിയ ശേഷം മറ്റത്തൂരിലെ പെട്രോള്‍ പമ്പിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്വന്തം വാഹനത്തിനടുത്തേക്ക് നടന്നുവിരികയായിരുന്നു യുവതിയും കുടുംബവും. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ അനൂജ മാസങ്ങളോളം വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുകയായിരുന്നു.
ഇടിച്ച വാഹനം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.അങ്കമാലിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മുപ്ലിയം കരുമാലി മോഹനന്റെയും പരേതയായ അമ്മിണി അമ്മയുടെയും മകളാണ് അനൂജ.
സംസ്കാരം നടത്തി. മകന്: അര്ജുന് കൃഷ്ണന്.