ബൈക്ക് നിയന്ത്രണംവിട്ട് യുവാവ് മരിച്ചു
1488989
Saturday, December 21, 2024 11:20 PM IST
ആളൂര്‍: ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. ആളൂര്‍ കഞ്ഞികൂരയില് ഷഫീക്കിന്റെ മകന് മുഹമ്മദ് ജാസിം(22) ആണ് മരിച്ചത്.
ആളൂര്‍ മാനാട്ടുകുന്ന് റോഡിലെ മാനാട്ടുകുന്ന് ഹനുമാന് ക്ഷേത്രത്തിനു സമീപം ഇന്നലെ ഉച്ചകഴിഞ്ഞ് 3.45 ഓടെയായിരുന്നു അപകടം. ഉടന്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നാലരയോടെ മരിച്ചു.
ആളൂര്‍ പോലിസ് മേല്‍നടപടി സ്വീകരിച്ചു. പിക്കപ്പ് വാന്‍ ഡൈവറായിരുന്നു. മാതാവ്: നിജുമുന്നീസ. മൃതദേഹം ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.