ക്ഷേത്രക്കവർച്ച: പ്രതി പിടിയിൽ
1489115
Sunday, December 22, 2024 6:20 AM IST
ഒല്ലൂർ: ഇരവിമംഗലം സുബ്രഹ്മണ്യസ്വാമിക്ഷേത്രം, ഇരവിമംഗലം മച്ചിങ്ങൽക്ഷേത്രം, ഇളംതുരുത്തി കൊട്ടേക്കട്ട്പറമ്പിൽ കുടുംബക്ഷേത്രം എന്നിവിടങ്ങളിൽ മോഷണംനടത്തിയ കേസിലെ പ്രതിയെ ഒല്ലൂർ പോലീസ് അറസ്റ്റുചെയ്തു.
അസം സ്വദേശി ജിഹിറുൾ ഇസ്ലാം(24) നെയാണ് പോലീസ് പിടികൂടിയത്. മച്ചിങ്ങൽ ക്ഷേത്രത്തിൽനിന്നു രണ്ടും ഇരവിമംഗലം സുബ്രഹ്മണ്യ ക്ഷേത്രത്തിൽനിന്ന് ഒന്നും കൊട്ടേക്കാട്ട് പറമ്പിൽ കുടുംബക്ഷേത്രത്തിൽനിന്ന് പണവും രണ്ടുവിളക്കുകളുമാണ് പ്രതി മോഷ്ടിച്ചത്. മലപ്പുറത്തുനിന്നാണ് പ്രതി പിടിയിലായത്. എസ് എച്ച്ഒ ടി.പി. ഫർഷാദ്, പ്രിൻസിപ്പൽ എസ്ഐ ജീസ് മാത്യു, എസ്ഐ ക്ലിന്റ്, സിപിഒമാരായ അഭിഷ് ആന്റണി, ആൽബിൻ ജോയ് എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.