ഇരിങ്ങാലക്കുട ബാഡ്മിന്റണ്‍ ലീഗ്: സ്മാഷ് മാസ്റ്റേഴ്സ് ഇരിങ്ങാലക്കുട വിജയികളായി
1489097
Sunday, December 22, 2024 6:20 AM IST
ഇരിങ്ങാലക്കുട: മെന്‍സ് വിഭാഗത്തില്‍ ജെറോണ്‍ - ശാശ്വത് ബിജു സഖ്യം തമ്പി നിര്‍മല്‍ സഖ്യത്തെ പരാജയപ്പെടുത്തി. മാസ്റ്റേഴ്സ് വിഭാഗത്തില്‍ ഫാ. ആന്‍ഡ്രൂസ് - പി.ഡി. ബിജു സഖ്യം ജോബി - സ്മിജോയ് സഖ്യത്തെ പരാജയപ്പെടുത്തി. രവി രാജീവ് സഖ്യം ശ്രീകുമാര്‍ ഷെല്ട്ടന് സഖ്യത്തെ പരാജയപ്പെടുത്തി.
ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. ക്രൈസ്റ്റ് വിദ്യാനികേതന്‍ കായിക വിഭാഗം അധ്യാപകന് ഷാജു സമ്മാനങ്ങള്‍ വിതരണം ചെയ്തു. തൃശൂര്‍ ജില്ലാ ഷട്ടില്‍ ബാഡ്മിന്റണ്‍ അസോസിയേഷന് സീനിയര്‍ വൈസ് പ്രസിഡന്റ് പീറ്റര്‍ ജോസഫ്, കാസ് പ്രസിഡന്റ് സ്റ്റാന്‍ലി മാമ്പിള്ളി, ആല്‍ജോ എന്നിവര്‍ പങ്കെടുത്തു.