ശ്രീ വിദ്യാ മഹായാഗത്തിനു തുടക്കം
1489100
Sunday, December 22, 2024 6:20 AM IST
കൊടുങ്ങല്ലൂർ: ശ്രീ വിദ്യ പ്രതിഷ്ഠാനത്തിന്റെ ആഭിമുഖ്യത്തിൽ കൊടുങ്ങല്ലൂർ ശൃംഗപുരത്ത് ബുധനാഴ്ച വരെ നടത്തുന്ന ശ്രീവിദ്യ മഹായാഗത്തിന്റെ ഉദ്ഘാടന സദസ് ഇന്നലെ വൈകിട്ട് 4.30 മുതൽ യജ്ഞശാലയിൽ നടന്നു.
യജ്ഞാചാര്യൻ തഞ്ചാവൂർ ഗണപതി സുബ്രഹ്മണ്യ ശാസ്ത്രികൾ യാഗശാല പ്രവേശനം ചെയ്തു. ഉദ്ഘാടന സഭയിൽ ബീഹാർ സ്കൂൾ ഓഫ് യോഗയിലെ സന്യാസി കൃഷ്ണയോഗം അധ്യക്ഷത വഹിച്ചു. കേരള ഹൈക്കോടതി ജഡ്ജി ഗോപിനാഥൻ പുഴങ്കര ഉദ്ഘാടനം ചെയ്തു. മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി.