ഇരിങ്ങാലക്കുട രൂപതയില്‍നിന്ന് പതിനഞ്ചു നവവൈദികര്‍
1489126
Sunday, December 22, 2024 6:20 AM IST
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപതയില്‍ പതിനഞ്ചു ഡീക്കന്മാര് അഭിഷിക്തരാകുന്നു. രൂപതയ്ക്കുവേണ്ടി ഒമ്പതുപേരും സന്യസ്തസഭകള്ക്കുവേണ്ടി ആറുപേരും 26 മുതല്‍ ജനുവരി രണ്ടുവരെയുള്ള തീയതികളില്‍ തിരുപ്പട്ടം സ്വീകരിക്കും. ബിഷപ്പുമാരായ മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍, മാര്‍ തോമസ് ഇലവനാല്‍ എന്നിവര്‍ പൗരോഹിത്യം നല്‍കും.
26നു രാവിലെ ഒമ്പതിനു മാരാംകോട് സെന്റ് ജോസഫ്സ് ഇടവകാംഗം വിബിന് വേരന്പി ലാവ് പൗരോഹിത്യം സ്വീകരിക്കും. വി.ഒ. പോളിയുടെയും ലൗലിയുടെയും മകനാണ്.
28നു രാവിലെ ഒമ്പതിനു കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് ഫൊറോന ഇടവകാംഗം ജെറില്‍ മാളിയേക്കല്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടനിൽനിന്ന് പൗ രോഹിത്യം സ്വീകരിക്കും. എം.ഒ. ജെയിംസിന്റെയും ലിസിയുടെയും മകനാണ്.
28ന് ഉച്ചകഴിഞ്ഞു രണ്ടിന് വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ഇടവകാംഗം അഖില്‍ തണ്ട്യേക്കല്‍ പൗരോഹിത്യം സ്വീകരിക്കും. തണ്ട്യേക്കല്‍ ജോസിന്റെയും ഡെയ്സിയുടെയും മകനാണ്.
30നു രാവിലെ ഒമ്പതിന് മാപ്രാണം ഹോളിക്രോസ് ഇടവകാംഗം റിജോ എടത്തിരുത്തിക്കാരന്‍ പൗരോഹിത്യം സ്വീകരിക്കും. ഇ.ടി. ടോമിയുടെയും ഷീജയുടെയും മകനാണ്. ഉച്ചകഴിഞ്ഞു രണ്ടിന് താഴേക്കാട് സെന്റ് സെബാസ്റ്റ്യന്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ഇടവകാംഗം ബെല്‍ഫിന്‍ കോപ്പുള്ളി പൗരോഹിത്യം സ്വീകരിക്കും. കോപ്പുള്ളി ഡേവിസിന്റെയും അല്‍ഫോ ന്സയുടെയും മകനാണ്.
31നു രാവിലെ ഒമ്പതിന് മാള സെന്റ് സ്റ്റനിസ്ലാവോസ് ഫൊറോന ഇടവകാംഗം ബെന്നറ്റ് എടാട്ടുകാരന് പൗരോഹിത്യം സ്വീകരിക്കും. ഇ.വി. ജോബിയുടെയും ആഗിയുടെയും മകനാണ്.
2025 ജനുവരി ഒന്നിനു രാവിലെ ഒമ്പതിന് കുണ്ടൂര്‍ മേരി ഇമ്മാക്കുലേറ്റ് ഇടവകാംഗം ലിന്റോ കാരേക്കാടന്‍ പൗരോഹിത്യം സ്വീകരിക്കും. തോമസിന്റെയും ഷീലയുടെയും മകനാണ്. ഉച്ചകഴിഞ്ഞു രണ്ടിന് കോട്ടാറ്റ് സെന്റ് ആന്റണീസ് ഇടവകാംഗം ആല്ബിന് പുതുശേരി പൗരോഹിത്യം സ്വീകരിക്കും. ജോണിന്റെയും മേഴ്സിയുടെയും മകനാണ്.
ജനുവരി രണ്ടിനു രാവിലെ ഒമ്പതിനു ചായ്പന്‍കുഴി സെന്റ് ആന്റണീസ് ഇടവകാംഗം ആന്റണി നമ്പളം പൗരോഹിത്യം സ്വീകരിക്കും. എന്‍. കെ. ബാബുവിന്റെയും ഷൈനിയുടെയും മകനാണ്. ഇരിങ്ങാലക്കുട രൂപതയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിക്കുന്ന ഒന്‍പതുപേരുടെയും തിരുപ്പട്ടശുശ്രൂഷകൾക്കു ബിഷപ് മാർ പോളി കണ്ണൂക്കാടൻ കാർമികത്വം വഹിക്കും.