നിയന്ത്രണംവിട്ട സ്കൂട്ടർ തടിലോറിയിൽ ഇടിച്ച് വിദ്യാർഥി മരിച്ചു
1488732
Friday, December 20, 2024 10:56 PM IST
വിയ്യൂർ: നിയന്ത്രണംവിട്ട സ്കൂട്ടർ തടിലോറിയിൽ ഇടിച്ച് വിദ്യാർഥി മരിച്ചു. തൃശൂർ എൻജിനീയറിംഗ് കോളജിലെ നാലാംവർഷ വിദ്യാർഥി മണ്ണുത്തി വെട്ടിക്കൽ തനിഷ്ക് വീട്ടിൽ ഡോ. താജുദീൻ അഹമ്മദിന്റ മകൻ അഖിൽ(22) ആണ് മരിച്ചത്.
കഴിഞ്ഞദിവസം അർധരാത്രിയിൽ വിയ്യൂരിൽവച്ചായിരുന്നു അപകടം നടന്നത്. തൃശൂർ ഭാഗത്തുനിന്ന് എൻജിനീയറിംഗ് കോളജ് ഹോസ്റ്റലിലേക്കു വരുന്പോൾ പവർ ഹൗസിനു സമീപത്തുള്ള ഡിവൈഡറിൽ തട്ടി നിയന്ത്രണംവിട്ട സ്കൂട്ടർ മറുവശത്തു നിർത്തിയിട്ടിരുന്ന തടിലോറിയിലിടിക്കുകയും അഖിൽ ലോറിയുടെ അടിയിൽ കുടുങ്ങുകയുമായിരുന്നു.
മാതാവ്: സൈന. സഹോദരൻ: നിഖിൽ.