വര്ണക്കുടയ്ക്ക് കേളികൊട്ടി
1489105
Sunday, December 22, 2024 6:20 AM IST
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ സാംസ്ക്കാരികോത്സവമായ വര്‍ണ്ണക്കുടയുടെ അനുബന്ധ പരിപാടിയായ വാക്കത്തോണിന് മന്ത്രി ഡോ. ആര്. ബിന്ദു ഫ്ലാഗ് ഒാഫ് ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ മേരികുട്ടി ജോയി അധ്യക്ഷത വഹിച്ചു.
മുനിസിപ്പല്‍ മൈതാനിയില്‍ നിന്നും ആരംഭിച്ച വാക്കത്തോണില്‍ പ്രോഗ്രാം ജനറല്‍ കണ്‍വീനറും മുരിയാട് പഞ്ചായത്ത് പ്രസിഡന്റുമായ ജോസ് ചിറ്റിലപ്പിള്ളി, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് സുധ ദിലീപ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ആര്. ജോജോ, കെ.എസ്. തമ്പി, ലിജി രതീഷ്, ജില്ല പഞ്ചായത്തംഗം ഷീല അജയഘോഷ്, ഇരിങ്ങാലക്കുട മുനിസിപ്പല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ജെയ്സന് പാറേക്കാടന്‍, ഫെനി എബിന്, ആളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്് രതി സുരേഷ്, തഹസില്‍ദാര്‍ സിമീഷ് സാഹു, ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, വര്‍ണ്ണക്കുട പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരായ ടെല്‍സണ്‍ കോട്ടോളി, ഷെറിന് അഹമ്മദ്, അഡ്വ. അജയകുമാര്‍, പി.ആര്. സ്റ്റാന്‍ലി, എ.സി. സുരേഷ്, ദീപ ആന്റണി, ശ്രീജിത്ത് കാറളം ഉള്‍പ്പടെ നൂറു കണക്കിനുപേര്‍ വാക്കത്തോണില്‍ പങ്കെടുത്തു.
ഇന്ന് ചിത്രരചനാ മത്സരം. നാളെ വിദ്യാഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായുള്ള സാഹിത്യോത്സവം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. വൈകീട്ട് അഞ്ചിന് സ്നേഹസംഗീതം, ദീപജ്വാല, വര്‍ണമഴ എന്നിവയോടെ വര്‍ണക്കുടയുടെ കൊടിയേറ്റം നടക്കും.
26ന് രാവിലെ 11ന് ഫോട്ടോ പ്രദര്‍ശനം തുടങ്ങും. വൈകീട്ട് നാലിന് താളവാദ്യോത്സവം അരങ്ങേറും. അഞ്ചിനു വര്‍ണക്കുട തീം സോംഗിന്റെ നൃത്താവിഷ്കാരത്തോടെ വര്‍ണക്കുടയുടെ ഉദ്ഘാടനം നിര്‍വഹിക്കപ്പെടും.