വയനാട് വാഹനാപകടം: കുന്നംകുളം നഗരസഭ കണ്ടിജന്റ്സ് ജീവനക്കാരൻ മരിച്ചു
1488988
Saturday, December 21, 2024 11:20 PM IST
കുന്നംകുളം: കുന്നംകുളം നഗരസഭയിൽ നിന്ന് മാനന്തവാടി, സുൽത്താൻ ബത്തേരി നഗരസഭകളിലേക്ക് പഠനയാത്രക്കായി പോയ സംഘത്തിലെ അംഗം വാഹനാപകടത്തിൽ മരിച്ചു. നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരൻ ആനായ്ക്കൽ സ്വദേശി ജയരാജ് (53)ആണ് മരിച്ചത്. നഗരസഭയിലെ ശുചീകരണ വിഭാഗം ജീവനക്കാരനാണ്.
പഠനയാത്ര കഴിഞ്ഞ് മടങ്ങവേ താമരശേരിയിൽ വച്ച് വാഹനത്തിൽ നിന്നിറങ്ങി കുടിവെള്ളം വാങ്ങാനായി റോഡ് മുറിച്ച് കടക്കവേ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജയരാജനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. മൃതദേഹം താമരശേരി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.