കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ അന്നമനടയിൽ പ്രതിഷേധക്കനൽ
1488925
Saturday, December 21, 2024 6:51 AM IST
അന്നമനട: സംസ്ഥാന സർക്കാർ കൊണ്ടുവരുന്ന വനനിയമ ഭേദഗതി വിജ്ഞാപനം കർഷകരെ ദ്രോഹിക്കുന്ന കരിനിയമമാണെന്ന് ആരോപിച്ച് അന്നമനടയിൽ കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധക്കനൽ സമരം സംഘടിപ്പിച്ചു.
വിജ്ഞാപനത്തിന്റെ കോപ്പി കത്തിച്ചായിരുന്നു പ്രതിഷേധം നടന്നത്. ഡി സിസി സെക്രട്ടറി വി.എ. അബ്ദുൾ കരീം ഉദ്ഘാടനം ചെയ്തു.
കർഷക കോൺഗ്രസ് കൊടുങ്ങല്ലൂർ നിയോജകമണ്ഡലം പ്രസിഡന്റ്് സാനി ചക്കാലയ്ക്കൽ അധ്യക്ഷത വഹിച്ചു.
കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ നോബിൾ കണ്ണത്ത്, പി.ടി. ആന്റണി, ഗ്രാമപഞ്ചായത്ത് അംഗം കെ.കെ. രവിനമ്പൂതിരി, അന്നമനട മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്് പി.കെ. തിലകൻ, ടി.കെ. രമേശ്, ധന്യ ദേവദാസ്, സെബു ജോസഫ്, പി.ബി. വിനീഷ്, വി.ജി. സുമേഷ്കുമാർ എന്നിവർ പ്രസംഗിച്ചു.